കേളകം : സംസ്‌ഥാനത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ഉപജില്ലയായ ഇരിട്ടി ഉപജില്ലയുടെ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹിക ശാസ്ത്ര പ്രവൃത്തി പരിചയ ഐടി മേള തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കൊട്ടിയൂർ ഐജെഎം ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പ്രിൻസിപ്പൽ എം.യു.തോമസ്. പ്രധാന അധ്യാപകൻ തോമസ് കുരുവിള, സ്‌കൂൾ പിടിഎ പ്രസിഡൻ്റ് ബോജോ തോമസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ എം.ജെ.ലിസി
എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇരിട്ടി ഉപജില്ലയിലെ 119 സ്‌കൂളുകളിൽ നിന്നായി 5000 ൽ അധികം പ്രതിഭകൾ പങ്കെടുക്കും. 261 ഇനങ്ങളിലാണ് മത്സരം. 5 വേദികളിലായാണ് മേള നടത്തുക. പ്രധാന വേദി കൊട്ടിയൂർ ഐജെഎം ഹയർ സെക്കൻഡറി സ്‌കൂളാണ്. ഫാത്തിമ മാതാ ഫൊറോന പള്ളി സൺഡേ സ്‌കൂൾ ചുങ്കക്കുന്ന്, ഗവ യുപി സ്‌കൂൾ ചുങ്കക്കുന്ന്, ഗവ യുപി സ്‌കൂൾ തലക്കാണി, എൻഎസ്എസ് കെയുപി സ്കൂൾ കൊട്ടിയൂർ എന്നിവയാണ് 2 മുതൽ 5 വരെയുള്ള മറ്റ് വേദികൾ ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സുധാകരൻ നിർവഹിക്കും. കൊട്ടിയൂർ ഐജെഎം ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ ഫാ.സജി പുഞ്ചയിൽ അധ്യക്ഷത വഹിക്കും. സമാപന സമ്മേളനം കൊട്ടിയൂർ, പഞ്ചായത്ത് പ്രസിഡൻ്റ് റോയ് നമ്പൂടാകം ഉദ്ഘാടനം ചെയ്യും. എഇഒ സി.കെ.സത്യൻ, ബിപിസി കെ. നിശാന്ത് പുരസ്‌കാരങ്ങൾ സമ്മാനിക്കുമെന്നും സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
മേളയ്ക്ക് പിന്നിലെ പ്രതിസന്ധികൾ പലതാണെന്ന് മുൻ കാല മേളകൾ പരിശോധിച്ചാൽ വ്യക്തമാകും. സംഘാടക സ്കൂളുകളോ ഉദ്യോഗസ്ഥരോ ഇക്കാര്യം പറയില്ല. എന്നാൽ അന്വേഷിച്ചു ചെന്നാൽ ഇത്തരം മേളകൾ സൃഷ്ടിക്കുന്ന വലിയ പ്രതിസന്ധിയെ കുറിച്ച് മനസ്സിലാക്കാം. മേളയിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി കൊടുക്കേണ്ടത് സംഘാടക സ്കൂളിൻ്റെ ഉത്തരവാദിത്തമാണ്. ഇതനുസരിച്ച് രണ്ട് ദിവസത്തെ ചെലവ് മാത്രം 10 ലക്ഷത്തിന് മുകളിലാകും. ഇത്തവണ ഇതിൽ നിന്നും വർധനവ് ഉറപ്പാണ്. വിലക്കയറ്റവും മറ്റ് ചെലവുകളും ഉയർന്ന നിലയിൽ തുടരുമ്പോൾ പണം സ്വരൂപിക്കുക എന്നത് ഗ്രാമീണ മേഖലയിലെ സ്കൂളുകളെ പ്രതിസന്ധിയിലാക്കുന്നു. ഒരു റൊട്ടേഷൻ പോലെയാണ് മേളകൾ സംഘടിപ്പിച്ചു വരുന്നത്. ഈ മേളയ്ക്ക് ഇത്തവണ 14 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. 2.5 ലക്ഷം രൂപയാണ് സർക്കാർ വിഹിതമായി ലഭിക്കുക. ബാക്കിയൊക്കെ സംഘാടക സ്കൂളുകൾ സംഘടിപ്പിക്കലാണ് രീതി. പ്രോട്ടോകോളുകൾക്കും നിർദ്ദേശങ്ങൾക്കും ഉത്തരവുകൾക്കും ഒരു കുറവും ഉണ്ടാകില്ല.
Cost is around 14 lakhs. There are many conditions. The government will provide 2.5 lakhs. Science fair in Kerala's largest education district on Monday and Tuesday




















